"ഒരു വീട്ടിൽ ഒരു കയർ ഉൽപ്പന്നം" പദ്ധതിയെക്കുറിച്ച്
കേരള സംസ്ഥാന കയർ വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പ്രമുഖ പദ്ധതിയാണ് "ഒരു വീട്ടിൽ ഒരു കയർ ഉൽപ്പന്നം". സംസ്ഥാനത്തെ പരമ്പരാഗത കയർ മേഖലയെ സംരക്ഷിക്കുന്നതിനും കയർ തൊഴിലാളികൾക്ക് സ്ഥിരമായ തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ (KSCC), കയർഫെഡ് (Coir-Fed) എന്നീ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ചവിട്ടികൾ, മറ്റ് അലങ്കാര ഉൽപ്പന്നങ്ങൾ എന്നിവ സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തിക്കാൻ ഈ പോർട്ടൽ വഴി ഏകോപനം നടത്തുന്നു.